19 May 2024, Sunday

Related news

May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024

കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയേറും

Janayugom Webdesk
കോഴിക്കോട്
August 22, 2022 8:21 am

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് ഫറോക്കിൽ തുടക്കമാവും. പതാക, കൊടിമരം, ബാനർ, ദീപശിഖ ജാഥകൾ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നല്ലൂർ കോരുജി നഗറിൽ സംഗമിക്കും. പതാക സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും കൊടിമരം സ്വാഗതസംഘം ചെയർമാൻ പിലാക്കാട്ട് ഷൺമുഖനും ബാനർ സിപിഐ ജില്ലാ കൗൺസിൽ അംഗം നരിക്കുനി ബാബുരാജും ദീപശിഖ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി ഗവാസും ഏറ്റുവാങ്ങും. തുടർന്ന് പൊതുസമ്മേളന നഗരിയിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി പങ്കജാക്ഷൻ പതാക ഉയർത്തും.

വൈകിട്ട് 5.30 ന് കോരുജി നഗറിൽ (മുൻസിപ്പൽ മൈതാനം നല്ലൂർ) സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സി മഹേന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി വി ബാലൻ അധ്യക്ഷത വഹിക്കും. പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി എൻ ചന്ദ്രൻ, പി വസന്തം, സി പി മുരളി എന്നിവർ സംസാരിക്കും. രാത്രി എട്ടിന് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം.

നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം കല്ലമ്പാറ ഐ വി ശശാങ്കൻ നഗറിൽ (ആംബിയൻസ് ഓഡിറ്റോറിയം) ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.16 മണ്ഡലങ്ങളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും. 24ന് വൈകുന്നേരം സമ്മേളനം സമാപിക്കും.

Eng­lish sum­ma­ry; cpi kozhikode dis­trict con­fer­ence will be flagged off today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.