ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 28നാണ് ഇന്ത്യാ-പാക് പോരാട്ടം. നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം തുടരാനാകാത്ത സാഹചര്യത്തില്‍ ദ്രാവിഡ് ടൂര്‍ണമെന്റില്‍ നിന്നും മാറിനില്‍ക്കാനാണ് സാധ്യത.
ദ്രാവിഡിന്റെ അഭാവത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായി ഒപ്പമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സിംബാബ്‌വെയ്ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ ഏകദിന പരമ്പരയിലും ദ്രാവിഡ് പങ്കെടുത്തിരുന്നില്ല. വിവിഎസ് ലക്ഷ്മണാണ് പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ദ്രാവിഡ് ഒപ്പമില്ലാതിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നതില്‍ സംശയമില്ല. രോഹിത് ശർമ നായകനായ 15 അംഗ ടീമിനെയാണ് ബിസിസിഐ എഷ്യ കപ്പിനായി പ്രഖ്യാപിച്ചത്. മുതിർന്ന താരം വിരാട് കോലി മടങ്ങിയെത്തിയതാണ് ശ്രദ്ധേയം വൈസ് ക്യാപ്റ്റനായി കെ എൽ രാഹുലും ടീമിൽ തിരിച്ചെത്തി. റിഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ഇഷാൻ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല.
English Summary: Dravid has been confirmed with Covid
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.