ശരീരത്തില്‍ ബാധ കൂടിയെന്ന് കുടുംബത്തെ തെറ്റിധരിപ്പിച്ച് 13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്ററിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനേയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം.
ഇതിനുപുറമെ ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. 2016‑ലാണ് സംഭവം. 2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. തുടന്ന് മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയും പീഡിപ്പിച്ചു. കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
English Sumamry: Lifelong imprisonment for pastor who raped minor girl and her brother
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.