ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ് അറിയിച്ചു. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് എച്ച്എൻകെ ഹയ്ദുക് സ്പഌറ്റിൽനിന്നാണ് ഇരുപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ദിമിത്രിയേസ് യൂത്ത് കരിയർ ആരംഭിച്ചത്.
ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബ് കാൾഷ്രുഹെർ എസ്സിയിൽ ഡയമാന്റകോസ് വായ്പാടിസ്ഥാനത്തിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബ്ബുമായി സ്ഥിരം കരാറിലുമെത്തി. ഈ സമ്മറിലെ കെബിഎഫ്സിയിൽ എത്തുന്ന അവസാനത്തെ വിദേശ താരമാണ് ദിമിത്രിയോസ് ഡയമാന്റകോസ്. യാത്രാ നുമതി, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ശേഷം ഡയമാന്റകോസ് ദുബായിൽ സഹതാരങ്ങൾക്കൊപ്പം ചേരും.
English Sumamry: Dimitrios Diamantakos at Kerala Blasters
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.