നാല് മാസം ഗര്‍ഭിണിയായ യുവതി ക്രൂരമായി മര്‍ദ്ദിച്ച് ഭർത്താവിന്റെ ക്രൂര മർദ്ദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദ്ദനമേറ്റത്. കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.
ഗർഭിണിയെന്ന പരിഗണന പോലും നല്‍കാതെയായിരുന്നു മര്‍ദ്ദനം. കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല പറഞ്ഞു.
ആദ്യത്തേത് പെൺകുട്ടി ആയതിലും ദേഷ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം തവണ ഗർഭിണിയായത് അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മർദനം ഉണ്ടായിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. യുവതിയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡി. കോളജിൽ പ്രവേശിപ്പിച്ചു.
English Summary: Pregnant woman brutally beaten by her husband in Thrissur
You may alsolike this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.