വിവാദ പരാമർശം നടത്തിയ സംഭവത്തില്‍ സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി എസ് കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊല്ലം ലേബർ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പീഡന കേസില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ ജഡ്ജിയുടെ വിവാദ പരാമര്‍ശത്തിലായിരുന്നു സ്ഥലമാറ്റ നടപടി.
ലേബർ കോടതിയിലേത് ഡെപ്യൂട്ടീഷൻ തസ്തിക ആയതിനാൽ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ നിലപാടും വാദം കേൾക്കുന്നതിനിടെ കോടതി അംഗീകരിച്ചിരുന്നില്ല.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനകരം എന്ന് തുടങ്ങിയവയായിരുന്നു കൃഷ്ണകുമാറിന്റെ വിവാദമായ പരാമര്‍ശങ്ങള്‍. രണ്ട് ലൈംഗിക പീഡന കേസുകളിലാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചത്.
English Summary: Controversial order in Civic Chandra molestation case: hc dismiss justice krishnakumar petition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.