23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 1, 2024
October 24, 2024
October 17, 2024
October 14, 2024
September 13, 2024
September 3, 2024
August 31, 2024
August 31, 2024
August 30, 2024

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി ഒന്നിക്കുന്ന ഖജുരാഹോ ഡ്രീംസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

Janayugom Webdesk
കൊച്ചി
September 1, 2022 7:05 pm

‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമക്ക് ശേഷം വരുന്ന മുഴുനീള റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, അദിതി രവി, ധ്രുവന്‍ എന്നിവര്‍ പധാനവേഷങ്ങളിലെത്തുന്ന ചിത്രം മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. സേതു തിരക്കഥ ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് നിര്‍മിക്കുന്നത് ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. കെ നാസര്‍. ഛായാഗ്രഹണം പ്രദീപ് നായര്‍. 

ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എഡിറ്റിംഗ് ലിജോ പോള്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ദാസ്. കോസ്റ്റിയൂം ഡിസൈനര്‍ അരുണ്‍ മന്ദര്‍. ഗാനരചന ഹരിനാരായണന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ചാക്കോ കാഞ്ഞൂപ്പറമ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റയ്ക്കല്‍. മേക്കപ്പ് സജി കാട്ടാക്കട. ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് കരമന. സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ.

Eng­lish Summary:Mohanlal released the first look poster of Kha­ju­ra­ho Dreams star­ring Arjun Ashokan, Shara­fud­din and Sri­nath Bhasi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.