വൻതുക ചെലവാകുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള സൗകര്യം സർക്കാർ മെഡിക്കൽ കോളജുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും ഫലപ്രദമായി ചെറുക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി ജീവിതശൈലീ രോഗനിർണയം നടത്തിവരികയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ അടയമണ്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി പണികഴിപ്പിച്ച ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയില്‍ ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയാണ് അടയമണിലേത്.
ഒ എസ് അംബിക എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ ഒ എസ് അംബിക അധ്യക്ഷയായി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരേയും ആശാവര്‍ക്കര്‍മാരേയും ചടങ്ങില്‍ ആദരിച്ചു.
പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരികൃഷ്ണന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Organ transplant facility to be introduced in government medical colleges: Health Minister
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.