ചൈനീസ് വ്യക്തികള്‍ നിയന്ത്രിച്ച നിയമവിരുദ്ധ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിത വായ്പകള്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.
റാസര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ കമ്പനികളുടെ ഓഫീസുകളടക്കം കര്‍ണാടകയിലെ ആറ് സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. ചൈനക്കാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ നിക്ഷേപം റെയ്ഡില്‍ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. ഇന്ത്യക്കാരുടെ വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ഇഡി ആരോപിച്ചു. സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ചൈനക്കാരാണ്, കോര്‍പറേറ്റ് കാര്യ മന്ത്രാലയം വെബ്സൈറ്റില്‍ / രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ നല്‍കിയിരിക്കുന്ന വിലാസങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയല്ല ഇവ. വ്യാജ വിലാസങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും ഇഡി പറഞ്ഞു.
English Summary: Online loan scam: ED raids
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.