ബഫര്‍സോണ്‍ നിര്‍ണയിച്ചതിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍. വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതി വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തത വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ബഫര്‍സോണ്‍ വിധി നടപ്പിലാക്കിയാല്‍ നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിധിക്ക് മുന്‍കാല പ്രാബല്യം ഉണ്ടോയെന്നതും വ്യക്തമല്ലെന്നും കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
English Summary: Bufferzone: Center at the Supreme Court
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.