പരീക്ഷാ വേളയിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ സംഭവത്തിൽ ഐടി മന്ത്രാലയത്തിന്റെ വിശദീകരണം തേടി സുപ്രീം കോടതി. ഇന്റർനെറ്റ് സേവനങ്ങൾ താല്ക്കാലികമായി നിർത്തിവയ്ക്കരുതെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വേർ ഫ്രീഡം ലോ സെന്ററാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഐടി മന്ത്രാലയത്തോട് പ്രതികരണം തേടിയത്.
പരീക്ഷകളിലെ കോപ്പിയടി തടയുന്നതുൾപ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾ ഒരു പ്രദേശത്തെ മുഴുവൻ ഇന്റർനെറ്റ് സേവനങ്ങൾ താല്ക്കാലികമായി നിർത്തിവയ്ക്കുന്നതെന്നും ഇത്തരം ഇന്റർനെറ്റ് റദ്ദാക്കലുകള്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നതായും ഇത് 71 മണിക്കൂറിലധികം നീണ്ടിരുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ഹാജരായി.
English Summary: Internet ban: IT Ministry should give an explanation
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.