തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വില വരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവ ആർപിഎഫ് എക്‌സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. ഫ്ലാറ്റ്ഫോമിൽ നിന്നും രണ്ടും ബാഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൌൺ ഷുഗർ, 12.51 ഗ്രാം വൈറ്റ് എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. ട്രെയിൻ വഴി മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ആർ എഫ് ‑എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻ്സ് ബ്യൂറോ എന്നിവ പരിശോധന നടത്തിയത്.
ശനിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ ഫ്ലോറ്റ്ഫോമിൽ നിന്നാണ് ലഹരിമരുന്നുകൾ പിടിച്ചെടുത്തത്. യാത്രക്കാര്‍ ഇരിക്കുന്നതിന് തൊട്ട് താഴെയായിട്ടാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ, എക്‌സൈസ് സി ഐ മുഹമ്മദ് സലീം എന്നിവർ പറഞ്ഞു.
English Summary:Huge drug hunt at Tirur railway station
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.