19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 29, 2024
July 12, 2024
May 6, 2024
February 20, 2024
December 31, 2023
November 25, 2023
August 10, 2023
August 9, 2023
December 9, 2022
November 24, 2022

വിവാദ ബാറിന് സ്മൃതി ഇറാനിയുടെ കുടുംബവുമായി ബന്ധമെന്ന് രേഖകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2022 10:29 pm

ഗോവയിലെ വിവാദ ബാര്‍ വിഷയം വീണ്ടും ചൂടുപിടിക്കുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ഉടമസ്ഥതയിലാണ് സില്ലി സോൾസ് കഫേ ആന്റ് ബാർ എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇറാനിയുടെ കുടുംബാംഗങ്ങളുടെ കമ്പനിക്ക് പാട്ടത്തിന് നൽകിയെന്നാണ് പുതിയ രേഖകള്‍. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സ്മൃതി ഇറാനിയുടെ അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ബാര്‍ നടത്തുന്ന എയ്റ്റോൾ ഫുഡ് ആന്റ് ബിവറേജസിൽ നിക്ഷേപം നടത്തിയതായി പറയുന്നത്.

മന്ത്രിയുടെ മക്കളായ സോയിഷ്, ഷാനെല്ലെ, ഭർത്താവ് സുബിൻ ഇറാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഉഗ്രയ മെർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ഉഗ്രയ അഗ്രോ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് 2020–2021 കാലയളവിൽ എയ്റ്റോൾ ഫുഡ് ആന്റ് ബിവറേജസിൽ നിക്ഷേപം നടത്തിയതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.

ഡീൻ ഡി ഗാമ എന്ന വ്യക്തിയും എയ്റ്റോൾ ഫുഡ് ആന്റ് ബിവറേജസ് ലിമിറ്റഡും തമ്മില്‍ 2021 ജനുവരിയില്‍ ഒപ്പുവച്ച പാട്ട കരാര്‍ പ്രകാരമാണ് സില്ലി സോൾസ് കഫേ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 50,000 രൂപ വാടകയ്‌ക്ക് പത്ത് വർഷത്തേക്കായിരുന്നു പാട്ടക്കരാർ. 2021 ജൂലൈ 23നാണ് ഗോവയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ എയ്‌റ്റോൾ ഫുഡ് ആന്റ് ബിവറേജസിന് അതോറിറ്റി ലൈസൻസ് നൽകിയത്. സില്ലി സോൾസ് കഫേയും ബാറും ഒരേ ലൈസൻസ് നമ്പറിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

സോയിഷ് ഇറാനി നടത്തുന്ന സില്ലി സോൾസ് കഫേയ്ക്ക് മദ്യം വിൽക്കുന്നതിന് അനധികൃതമായി ലൈസൻസ് പുതുക്കി നൽകിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ജൂലൈ 24ന് കോൺഗ്രസ് ഇറാനിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോയിഷിന് കഫേയില്‍ ഉടമസ്ഥതയില്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം. സ്മൃതി ഇറാനിയും സോയിഷ് ഇറാനിയും സില്ലി സോൾസ് കഫേയുടെയും ബാറിന്റെയും ഉടമകളല്ലെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹെെക്കോടതി ഇതുമായി ബന്ധപ്പെട്ട അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ കോൺഗ്രസ് നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു.

Eng­lish Sum­ma­ry: Goa café being run under lease to firm alleged­ly linked to Smri­ti Irani’s fam­i­ly, show RTI documents

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.