18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 14, 2024
October 14, 2024
October 14, 2024
October 13, 2024

ജാവദേക്കര്‍ ബിജെപിയുടെ ‘അവസാന’ പരീക്ഷണം

കെ കെ ജയേഷ്
കോഴിക്കോട്
September 11, 2022 10:46 am

കേരളത്തിലെ ബിജെപി പ്രവർത്തനങ്ങളുടെ ചുമതലയുള്ള പ്രഭാരിയായി പ്രകാശ് ജാവദേക്കറെത്തുമ്പോൾ അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെ. അഴിമതിയും തമ്മിൽത്തല്ലും രൂക്ഷമായ കേരള ബിജെപിയെ നന്നാക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര നേതൃത്വം ജാവദേക്കർക്ക് ചുമതല നൽകിയിരിക്കുന്നത്. ഈ മാസം അവസാനം കേരളം സന്ദർശിക്കുമെന്നും ബിജെപിയുടെ സാന്നിധ്യം വിപുലീകരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ഒരുമിപ്പിക്കുക എന്നത് അദ്ദേഹത്തിന് ഏറെ ശ്രമകരമാകുമെന്ന് ഉറപ്പാണ്.
കേരളത്തിൽ പാർട്ടി പ്രവർത്തനം തീരെ കാര്യക്ഷമമല്ലെന്ന് കേന്ദ്ര മന്ത്രിമാർ റിപ്പോർട്ട് നല്കിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിരവധി ആരോപണങ്ങൾ ഉയരുകയും ഇരുവിഭാഗവും ഏറ്റുമുട്ടൽ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവസാന പ്രതീക്ഷയായാണ് പ്രകാശ് ജാവദേക്കർ കേരളത്തിലെത്തുന്നത്. അമിത് ഷാ സംസ്ഥാനത്തെത്തിയപ്പോള്‍ ബിജെപി അനുകൂല മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ സുരേന്ദ്രനെ മാറ്റി നിർത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരളത്തിന്റെ പ്രഭാരിയെ മാറ്റിയതെന്നതും ശ്രദ്ധേയമാണ്. നിലവിൽ തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷൻ സി പി രാധാകൃഷ്ണനായിരുന്നു ചുമതല.
നിയമസഭയിലുണ്ടായിരുന്ന ഒരു സീറ്റ് വർധിപ്പിക്കുന്നതിലുപരി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശീയ നേതൃത്വം സി പി രാധാകൃഷ്ണനെ കേരളത്തിലേക്ക് അയച്ചത്. കോയമ്പത്തൂരിനെ രണ്ട് തവണ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യുകയും കേരളവുമായി അടുത്ത് പരിചയവുമുള്ള രാധാകൃഷ്ണന് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇതിനൊപ്പമാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയും കുഴൽപ്പണ കേസും കെ സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനവുമെല്ലാമായി ബിജെപിയിൽ പ്രതിഷേധങ്ങൾ കനപ്പെടുമ്പോഴും ഒന്നും ചെയ്യാൻ കഴിയാതെ നിസഹായനാവുകയായിരുന്നു സി പി രാധാകൃഷ്ണൻ.
അതേ സമയം ജാവദേക്കർ വരുന്നത് പ്രതീക്ഷയോടെയാണ് സുരേന്ദ്രൻ വിരുദ്ധ വിഭാഗം കാണുന്നത്. തങ്ങൾ ഉയർത്തിയ പരാതികൾ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. 

Eng­lish Sum­ma­ry: Javadekar BJP’s ‘final’ experiment

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.