കൗതുകവും രസകരവുമായ പേരുമായി ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം “കഠിന കഠോരമീ അണ്ഡകടാഹം”. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹ്സിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകുന്നത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.