കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ എം ഷാജി കോടതിയിൽ. വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിജിലൻസ് കോടതിയെയാണ് ഷാജി സമീപിച്ചത്. എന്നാല്‍ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. അടുത്ത മാസം പത്തിലേക്കാണ് മാറ്റിയത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.
എന്നാൽ കെ എം ഷാജിക്ക് പണം തിരികെ നൽകരുതെന്നാണ് വിജിലൻസിന്റെ നിലപാട്. പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
ഷാജിയുടെ വീട്ടിൽ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലായിരുന്നു വിജിലൻസ് അരക്കോടിയോളം രൂപ പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടും ഉള്ള വീടുകളിലായിരുന്നു പരിശോധന.
English Summary: KM Shaji demanding return of money seized by vigilance; The court adjourned the hearing of the petition
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.