21 November 2024, Thursday
KSFE Galaxy Chits Banner 2

മധുവധക്കേസില്‍ 36-ാം സാക്ഷി അബ്ദുല്‍ ലത്തീഫും കൂറുമാറി

Janayugom Webdesk
പാലക്കാട്
September 16, 2022 3:06 pm

അട്ടപ്പാടി മധുവധക്കേസില്‍ 36-ാം സാക്ഷി അബ്ദുല്‍ ലത്തീഫും കൂറുമാറി. തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ദൃശ്യങ്ങളിലുള്ളത് താനല്ലെന്നുമാണ് അബ്ദുല്‍ ലത്തീഫ് കോടതിയില്‍ പറഞ്ഞത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 21 ആയി. ദൃശ്യങ്ങളും സാക്ഷിയുടെ പാസ്പോര്‍ട്ടിലെ ഫോട്ടോയും ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷി വിസ്താരം തുടങ്ങിയപ്പോള്‍ തന്നെ 36-ാം സാക്ഷി അബ്ദുള്‍ ലത്തീഫ് പൂര്‍ണമായി നിസ്സഹകരിക്കുന്ന സമീപനമാണ് കോടതിയില്‍ സ്വീകരിച്ചത്.

മധു ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയില്ല എന്നായിരുന്നു അബ്ദുള്‍ ലത്തീഫിന്റെ നിലപാട്. കേസില്‍ മുന്‍പ് കൂറുമാറിയ സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ വിസ്തരിക്കാനും കോടതി തീരുമാനിച്ചു. നാളെയാകും വിസ്താരം നടക്കുക. നാളെ ഹാജരാകാന്‍ ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഗ്വാദങ്ങള്‍ക്കൊടുവില്‍ നേരത്തെ കാണിച്ച ദൃശ്യത്തിലുളളത് താനാണെന്നും മധു മര്‍ദ്ദനമേറ്റിരിക്കുന്നത് കണ്ടിരുന്നുവെന്നും സുനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരി ഭര്‍ത്താവ് മുരുകന്‍ എന്നിവരുടെ സാക്ഷിവിസ്താരം തിങ്കളാഴ്ച്ച നടക്കും.

Eng­lish sum­ma­ry; Abdul Latif, the 36th wit­ness in the mad­hu mur­der case also defected

You may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.