23 December 2024, Monday
KSFE Galaxy Chits Banner 2

ആണ്‍വേഷത്തിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും

Janayugom Webdesk
മാവേലിക്കര
September 17, 2022 1:11 pm

ആണ്‍വേഷത്തിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ(27)യെ ആണ് പത്ത് വര്‍ഷം തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ജഡ്ജ് എസ് സജി കുമാര്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ട് പോകുകയായിരുന്നു. പുരുഷനെന്ന് തോന്നുന്ന രീതിയിലായിരുന്നു പ്രതി വസ്ത്രം ധരിച്ചിരുന്നത്. ഇവര്‍ പൊലീസിന്റെ പിടിയിലായപ്പോള്‍ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന കാര്യം പെണ്‍കുട്ടി അറിയുന്നത്. ഒമ്പത് ദിവസം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രഘുവാണ് ഹാജരായത്.

Eng­lish sum­ma­ry; A woman who dressed as a man and abduct­ed a girl was sen­tenced to ten years in prison and a fine

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.