സര്‍വ്വകലാശാലാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ 2 ഹോസ്റ്റല്‍ വാര്ഡന്മാരെ സസ്പെന്‍ഡ് ചെയ്തു. ചണ്ഡീഗഡ് വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല ഈ മാസം 24 വരെ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ സര്‍വ്വകലാശാലാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാപ്പകല്‍ ഭേദമന്യേ ഉയര്‍ന്നത്.
ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തി യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. 50 ഓളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഈ പെണ്‍കുട്ടി പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തതെന്നാണ് ആരോപണം. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നാണ് പെലീസ് പ്രതികരണം.
English summary; The incident where the bathroom footage of the female students leaked; 2 hostel wardens suspended
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.