ഗുരുവായൂരപ്പന്റെ ഭക്തര്‍ നല്‍കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതില്‍ തെറ്റുണ്ടോ എന്ന് സുപ്രീം കോടതി.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന ചെയ്ത തീരുമാനം ക്രമവിരുദ്ധമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഇന്നലെ സുപ്രീം കോടതി പരിഗണിച്ചത്.
ഗുരുവായൂര്‍ ക്ഷേത്ര ഭക്തര്‍ നല്‍കുന്ന തുക എങ്ങനെ വിനിയോഗിക്കണം എന്നത് തീരുമാനിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലേയെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഭക്തര്‍ നല്‍കുന്ന പണം ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ക്ഷേത്രത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഉന്നമനത്തിനുമായി വിനിയോഗിക്കാം എന്നതില്‍ തര്‍ക്കമില്ല. ദുരിതാശ്വാസത്തിനു നല്‍കുന്ന പണത്തിന്റെ കണക്കുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലേ. പൊതു ജനങ്ങള്‍ക്കായി ക്ഷേത്ര സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിലെ അപാകത എന്തെന്നും ബെഞ്ച് വാക്കാല്‍ ആരാഞ്ഞു.
കേസിലെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ബെഞ്ച് ഉത്തരവായി. വരുന്നമാസം പത്തിനകം നോട്ടീസിന് മറുപടി നല്‍കണം. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം നിരാകരിച്ച ബെഞ്ച് തല്‍സ്ഥിതി തുടരാനും നിര്‍ദ്ദേശിച്ചു.
English Summary: Supreme Court against hundi in Guruvayoorappa temple
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.