18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024
November 14, 2024
November 12, 2024

കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ തരൂർ

Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2022 9:38 am

കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാൻ സന്നദ്ധനായ ശശി തരൂർ തിങ്കളാഴ്‌ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന്‌ തരൂർ അറിയിച്ചു. ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന്‌ സോണിയ മറുപടി നൽകി. തീരുമാനം താങ്കളുടെയാണെന്നും തെരഞ്ഞെടുപ്പ്‌ പ്രക്രിയ പ്രഖ്യാപിച്ചപോലെ നടക്കുമെന്നും സോണിയ പറഞ്ഞു.

നേതാക്കളായ ജെ പി അഗർവാൾ, അവിനാശ്‌ പാണ്ഡെ, ദീപേന്ദർ ഹൂഡ എന്നിവരും തരൂരിനൊപ്പമുണ്ടായിരുന്നു.ഔദ്യോഗിക സ്ഥാനാർഥിയായി പരിഗണിക്കുന്നത്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെയാണ്‌. രാഹുൽ ഗാന്ധി മത്സരത്തിന്‌ സന്നദ്ധനായില്ലെങ്കിൽ ഗെലോട്ട്‌–-തരൂർ മത്സരത്തിനാവും അരങ്ങൊരുങ്ങുക. മത്സരിക്കുന്നവർ നൂറു ദിവസത്തിനകം സംഘടനാ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്ന്‌ യുവ കോൺഗ്രസ്‌ പ്രവർത്തകർ അഭ്യർഥിച്ചിരുന്നു.

അത്‌ അംഗീകരിക്കുന്നതായി ട്വിറ്ററിൽ അറിയിച്ചശേഷമാണ്‌ തരൂർ സോണിയയെ കണ്ടത്‌.അമ്പത്‌ വയസ്സിൽ താഴെയുള്ളവർക്ക്‌ 50 ശതമാനം പദവിയും സീറ്റും, ഒരാൾക്ക്‌ ഒരു പദവി, ഒരു കുടുംബത്തിന്‌ ഒരു ടിക്കറ്റ്‌ തുടങ്ങി ഉദയ്‌പുർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പുതിയ പ്രസിഡന്റ്‌ 100 ദിവസത്തിനകം നടപ്പാക്കണമെന്ന ഒരു വിഭാഗം യുവ കോൺഗ്രസ്‌ പ്രവർത്തകരുടെ അഭ്യർഥനയാണ്‌ തരൂർ അംഗീകരിച്ചത്‌. മത്സരിക്കുന്നവർക്ക്‌ വോട്ടർ പട്ടിക ലഭ്യമാക്കുമെന്ന്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ അതോറിറ്റി തലവൻ മധുസൂദൻ മിസ്‌ത്രി അറിയിച്ചത്‌ തരൂർ അടക്കം അഞ്ച്‌ എംപിമാരുടെ ആവശ്യത്തെതുടർന്നാണ്‌.

Eng­lish Sum­ma­ry: Tha­roor to con­test for the post of Con­gress president

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.