22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024
October 25, 2024
October 14, 2024
September 26, 2024
September 13, 2024
September 10, 2024

ഡോ. എം ലീലാവതിക്കും പി ജയചന്ദ്രനും ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരങ്ങൾ; കണ്ണൂർ മികച്ച ജില്ലാ പഞ്ചായത്ത്

Janayugom Webdesk
തിരുവനന്തപുരം
September 22, 2022 8:45 pm

സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നിരൂപക ഡോ. എം ലീലാവതിക്കും ഗായകൻ പി ജയചന്ദ്രനും സമ്മാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച വയോജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ വയോസേവന പുരസ്കാരത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അർഹമായെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഒക്ടോബർ ഒന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജനദിന പരിപാടിയിൽ സമ്മാനിക്കും.

മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ച മറ്റു വയോസേവന പുരസ്കാരങ്ങൾ ഇവയാണ്:

ബ്ലോക്ക് പഞ്ചായത്ത്: തൂണേരി ബ്ലോക്ക് പഞ്ചായത്ത് (ഒരു ലക്ഷം രൂപ)

ഗ്രാമപഞ്ചായത്ത് (രണ്ടു പഞ്ചായത്തുകൾ പങ്കിട്ടു): മാണിക്കൽ (തിരുവനന്തപുരം), വേങ്ങര (മലപ്പുറം) (അര ലക്ഷം രൂപ വീതം)

സർക്കാരേതര സംഘടന / സ്ഥാപനം: ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് (കൊല്ലം) (അരലക്ഷം രൂപ)

മെയിന്റനൻസ് ട്രിബ്യൂണൽ: ഒറ്റപ്പാലം ആർ ഡി ഒ (സർട്ടിഫിക്കറ്റും ആദരഫലകവും)

വൃദ്ധസദനം: സർക്കാർ വൃദ്ധസദനം, കൊല്ലം (സർട്ടിഫിക്കറ്റും ആദരഫലകവും)

കായികമേഖലയിലെ സംഭാവന: പി എസ് ജോൺ (കോട്ടയം), പി ഇ സുകുമാരൻ (എറണാകുളം) (കാൽ ലക്ഷം രൂപ വീതം)

കല‑സാഹിത്യ‑സാംസ്കാരിക മേഖല: ചിത്രകാരൻ പി എസ് പുണിഞ്ചിത്തായ (കാസർഗോഡ്), നാടകകാരൻ മുഹമ്മദ് പേരാമ്പ്ര (കോഴിക്കോട്), പൊറാട്ടുനാടക കലാകാരൻ പകൻ (പാലക്കാട്) (കാൽ ലക്ഷം രൂപ വീതം)

മികച്ച സാമൂഹ്യസേവനത്തിനുള്ള പ്രത്യേക പുരസ്കാരം സി. വി. പൗലോസിന് സമ്മാനിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന ഐഎഎസ്, വയോജന കൗൺസിൽ ചെയർപേഴ്‌സൺ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Life­time Achieve­ment Awards to Dr M Leelavathy and P Jay­achan­dran; Kan­nur is the best dis­trict panchayat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.