25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024
September 17, 2024
September 10, 2024

കാട്ടാക്കട സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

Janayugom Webdesk
കൊച്ചി
September 22, 2022 9:57 pm

കാട്ടാക്കട ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയത്. വിഷയം ഇന്നുച്ചയ്ക്ക് വീണ്ടും പരിഗണിക്കും. കടുത്ത വിമർശനമാണ് കെഎസ്ആർടിസിക്കെതിരെ കോടതി ഉയർത്തിയത്. യാത്രക്കാരോട് ജീവനക്കാർ പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവം ഞെട്ടിക്കുന്നതാണ്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കിൽ കെഎസ്ആർടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
സെപ്റ്റംബർ 20ന് ആയിരുന്നു സംഭവം. വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ പിതാവിനെയും മകളെയും ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കാട്ടാക്കട ഡിവൈഎസ്‌പി അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.
ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും അച്ചടക്ക നടപടിയുണ്ടായേക്കും. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി കെഎസ്ആർടിസി എംഡി, ബിജു പ്രഭാകർ സ്റ്റാൻഡിങ് കൗൺസിലിന് റിപ്പോർട്ട് കൈമാറിയിരുന്നു.

Eng­lish Sum­ma­ry: The High Court has sought a report on the for­est trade incident

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.