23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ത്രിപുരയില്‍ ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ടു

Janayugom Webdesk
അഗര്‍ത്തല
September 23, 2022 10:43 pm

ത്രിപുരയില്‍ ബിജെപി എംഎല്‍എ കൂടി രാജിവച്ചു. തിപ്ര മോതയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബിജെപി എംഎൽഎ ബർബ മോഹൻ രാജിവച്ചത്. ഇയാള്‍ ബിജെപി അംഗത്വവും രാജിവച്ചിട്ടുണ്ട്.
നിലവിലെ നിയമസഭയുടെ കാലാവധി ഉടൻ അവസാനിക്കാൻ ഇരിക്കെയാണ് ബിജെപിയില്‍ നിന്നും മറ്റൊരു എംഎല്‍എ കൂടെ രാജിവച്ചിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കർ രത്തൻ ചക്രവർത്തിക്കാണ് ബർബ മോഹൻ രാജിക്കത്ത് സമര്‍പ്പിച്ചത്. ബർബ മോഹൻ രാജിവച്ചെങ്കിലും മണിക് സാഹയുടെ നേതൃത്വത്തിലുള്ള സർക്കാരിന് നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 35 എംഎൽഎമാരുള്ളപ്പോൾ സഖ്യകക്ഷിയായ ഐപിഎഫ്‌ടിക്ക് ഏഴ് എംഎൽഎമാരാണുള്ളത്. പ്രതിപക്ഷമായ സിപിഎമ്മിന് 15 എംഎൽഎമാരും കോൺഗ്രസിന് ഒരു എംഎൽഎയുമുണ്ട്.

Eng­lish Sum­ma­ry: BJP MLA quits the par­ty in Tripura

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.