പാര്‍ലമെന്റ്-അസംബ്ലി-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പൊതുവായ വോട്ടര്‍ പട്ടിക വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എ ജി വൈദ്യസഹായമാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നിയിച്ചിട്ടുണ്ട്. ആധാര്‍ നിയമത്തിലോ ജനപ്രാതിനിധ്യ നിയമത്തിലോ അനുശാസിക്കാത്ത ഇത്തരത്തിലെ ബന്ധപ്പെടുത്തല്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മിഷനും നല്‍കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശിച്ചു.
English Summary: General Electoral Roll: Petition to Supreme Court
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.