ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിൽ ജെൻഡർ ക്ലബ് രൂപീകരിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളും തുല്യരായി വളരുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷനുമായി ചേർന്നാണ് സർക്കാർ ജെൻഡർ ക്ലബുകൾസംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കുന്നത്.
സ്ക്കൂള്‍ പിറ്റിഎ വൈസ് പ്രസിഡന്റ് ജിഷ്ണ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം രജനീഷ് , പി കെ പ്രസന്നകുമാരി , സിഡിഎസ് ചെയർപേഴ്സൺ മഞ്ജു പ്രസന്നൻ , കമ്മ്യൂണിറ്റി കൗൺസിലർ ഗീതു ലക്ഷ്മി, പിറ്റിഎ പ്രസിഡന്റ് റ്റി.സി. സുനിൽകുമാർ , ഹെഡ്മിസ്ട്രസ് യു പ്രഭ, എന്നിവർ പ്രസംഗിച്ചു.ജി.രാധാകൃഷ്ണൻ സ്വാഗതവും ടീച്ചർ കോ ഓർഡിനേറ്റർ ആർ സവിത നന്ദിയും പറഞ്ഞു. ജെൻഡർ ഹെൽപ്പ് ഡെസ്ക് സർവ്വീസ് പ്രൊവൈഡർ സജിത കുട്ടികൾക്ക് ക്ലാസ് എടുത്തു.
English Summary: Cheryanadu Devaswom Board Higher Secondary School formed in Gender Club
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.