22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
November 18, 2024
November 15, 2024
November 8, 2024
October 22, 2024
October 15, 2024
October 13, 2024
October 5, 2024
September 19, 2024

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര: സഞ്ജു ഉപനായകനായേക്കും

Janayugom Webdesk
മുംബൈ
September 27, 2022 10:30 pm

മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് ട്വന്റി20 ലോകകപ്പിന് പോകുന്ന ടീമംഗങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. ശിഖര്‍ ധവാന്‍ ആവും ക്യാപ്റ്റന്‍. ടീമിലെ മറ്റ് താരങ്ങളില്‍ നായകസ്ഥാനത്ത് പരിചയം കൂടുതലുള്ളത് സഞ്ജുവിനായതിനാല്‍ സഞ്ജു വൈസ് ക്യാപ്റ്റനാവുമെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസിലന്‍ഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജു ആയിരുന്നു. മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഇതും സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിനു ശക്തി പകര്‍ന്നിട്ടുണ്ടെന്നാണ് സൂചന. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിക്കും. വിവിഎസ് ലക്ഷ്മണ്‍ പരിശീലകനായി ടീമിനൊപ്പം ചേരും. കോവിഡിനെ തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഏഷ്യാകപ്പില്‍ ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തെത്തിയിരുന്നു.
ഏകദിനത്തിനുള്ള സാധ്യതാ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്‌ക്ക്‌വാദ്, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, രജത് പാട്ടീദാര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.

Eng­lish Sum­ma­ry: ODI series against South Africa: San­ju may be vice-captain

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.