തുടര്‍ച്ചയായ നാലാം തവണയും അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. ബാങ്ക് വായ്പകള നേരിട്ട് ബാധിക്കുന്ന റിപ്പോ റേറ്റില്‍ 50 ബിപിസ് അഥവാ 0.5% വര്‍ധന വരുത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആറംഗ പണനയ സമിതിയുടെ (എംപിസി) യോഗത്തില്‍ അഞ്ച് അംഗങ്ങളാണ് തീരുമാനത്തെ പിന്തുണച്ചതെന്നും ഗവര്‍ണര്‍ അറിയിച്ചു. രാവിലെ മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ പുതിയ പണനയം പ്രഖ്യാപിച്ചത്. ഭവനവായ്പ അടക്കമുള്ളവയുടെ ഇഎംഐ നിരക്കുകളിൽ ഇനിയും വർധനയുണ്ടാകും. ബാങ്കുകൾ ഉടൻ തന്നെ വിവിധ വായ്പകളുടെ പലിശനിരക്ക് വർധന പ്രഖ്യാപിക്കും.
English Summary:Reserve Bank hikes interest rates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.