24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024

അതുല്‍കുമാര്‍ അഞ്ജാന് ഉജ്ജ്വല സ്വീകരണം

Janayugom Webdesk
തിരുവനന്തപുരം
September 30, 2022 2:40 pm

സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അഞ്ജാന് ഉജ്ജ്വല സ്വീകരണം. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിച്ചേര്‍ന്ന അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എം ജി രാഹുല്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കവിത രാജന്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

സാധാരണക്കാരുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും കൂടെ: എം വിജയലക്ഷ്മി — വയനാട്

രാജ്യത്തെ ഭക്ഷ്യഭദ്രമാക്കുന്ന കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ചൂഷിതവർഗങ്ങളുടെയും ദളിതരുടെയും കാവലാളായി തുടരുകയും ഇവരുടെ ഉന്നമനത്തിനായി നിരന്തരം പോരാട്ടങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പാർട്ടി നമ്മുടെ അഭിമാനമാണ്. മതനിരപേക്ഷതയും, സമൂഹികസമത്വവും നിലനിർത്താനുള്ള പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളിൽ കരുത്തോടെ കൂടെയുണ്ടാകും. സാധാരണക്കാരുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും കൂടെയാണ് എന്നും പാർട്ടി നിലകൊള്ളുന്നത്. ഭൂരഹിതരായ ആയിരക്കണക്കിനാളുകൾക്ക് പട്ടയം നൽകാൻ മുൻകൈ എടുത്തു മുന്നോട്ടുപോയ കാര്യം മാത്രം ചിന്തിച്ചാൽ സിപിഐ എന്ന പ്രസ്ഥാനം എത്ര കരുതലോടെയാണ് ജനപക്ഷത്ത് നിൽക്കുന്നതെന്ന് നമുക്ക് മനസിലാകും. എന്നെ ഞാനാക്കിയ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.