10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 5, 2025

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
മുംബൈ
October 2, 2022 3:20 pm

മുംബൈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. സ്കൂട്ടര്‍ വീട്ടില്‍ ചാര്‍ജ് ചെയ്യുന്നിടെയാണ് പൊട്ടിത്തെറിച്ചത്.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസുകാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വീടിനകത്ത് വച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സെപ്റ്റബർ 23നാണ് അപകടം നടന്നത്. 

രാംദാസ് നഗറിലെ സർഫറാസ് അൻസാരിയുടെ വീട്ടിലാണ് അപകടം നടന്നത്. ചാർജിംഗിനായി വച്ച് ഉറങ്ങാൻ പോയതാണ് സർഫറാസ്. ബാറ്ററി പൊട്ടിത്തെറിക്കുമ്പോൾ ഏഴ് വയസുകാരന് അമ്മൂമ്മയ്‌ക്കൊപ്പം സ്വീകരണമുറിയിൽ കിടന്നുറങ്ങുകയായിരുന്നു. പുലർച്ചെ 5.30 ഓടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് സർഫറാസ് ഞെട്ടിയുണർന്നത്. അപകടത്തിൽ ചെറിയ പൊള്ളലോടെ കുട്ടിയുടെ അമ്മൂമ്മ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞിന് 80 ശതമാനം പൊള്ളലേറ്റു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നു.

Eng­lish Summary:A sev­en-year-old boy died after his elec­tric scooter’s bat­tery exploded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.