19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

ലഹരിവിരുദ്ധ പോരാട്ടത്തില്‍ അണിനിരക്കണം

Janayugom Webdesk
വെളിയം ഭാര്‍ഗവന്‍ നഗര്‍ 
October 2, 2022 11:06 pm

ഭയാനകമായ ഒരു സാമൂഹിക വിപത്തെന്ന നിലയില്‍ ലഹരിക്കെതിരെ നാട് ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
നാടിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിക്കുന്ന ഒന്നായി മയക്കുമരുന്ന് മാറുകയാണ്. പല കുടുംബങ്ങളും ഇതിന്റെ പേരില്‍ നരകയാതന അനുഭവിക്കുകയാണ്. ലഹരിയുടെയും മയക്കുമരുന്നിന്റെയും വര്‍ധിച്ചുവരുന്ന ഉപയോഗം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. യുവതലമുറ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഈ ഊരാക്കുടുക്കില്‍ എത്തിപ്പെടുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ കെടുതി അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്.
കുടുംബാന്തരീക്ഷത്തിലെ മാറ്റങ്ങളും പരസ്പര സ്നേഹത്തിന്റെ കുറവും കുടുംബാംഗങ്ങളുമായി ചെലവിടാനുള്ള സമയക്കുറവും കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണവും തുടങ്ങി പുതിയ തലമുറ ലഹരിയിലേക്ക് കൂപ്പുകുത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം ആത്മനിയന്ത്രണം ഇല്ലാതാക്കുന്നു. പിന്നെ തലച്ചോറിനെ നിയന്ത്രിക്കാനോ ലഹരിയില്ലാതെ ജീവിക്കാനോ സാധിക്കാത്ത ദുരവസ്ഥയിലെത്തുന്നു. ഇതൊരു ആരോഗ്യ‑സാമൂഹിക‑മാനുഷിക വെല്ലുവിളി തന്നെയാണ്.
ലഹരി ഉല്പന്നങ്ങളുടെ ഉപയോഗത്തിനും കടത്തലിനുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ആഗോള വ്യാപകമായി ലഹരിക്കെതിരെ ജനകീയ മുന്നേറ്റങ്ങള്‍ ഉയരണം. ലഹരി വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. ലഹരിക്കെതിരായ പോരാട്ടം രാഷ്ട്രീയ അജണ്ടയായി കണക്കാക്കി ലഹരിവിരുദ്ധ പോരാട്ടത്തില്‍ അണിനിരക്കാനും ക്യാമ്പയിനുകള്‍ ആരംഭിക്കാനും എല്ലാവിഭാഗം ജനങ്ങളോടും സിപിഐ സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.