ഹിതപരിശോധനയിലൂടെ റഷ്യ പിടിച്ചെടുത്ത ഖേഴ്സണ്‍ മേഖലയിലെ പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചെന്ന് ഉക്രെയ്ന്. ഖേഴ്സൺ നഗരത്തിന്റെ വടക്കുകിഴക്കുള്ള നോവോവോസ്ക്രെസെൻസ്കെ, നോവോഹ്രിഹോറിവ്ക, പെട്രോപാവ്ലിവ്ക എന്നിവ വിമോചിതമായെന്ന് ഉക്രെയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കി പറഞ്ഞു.
ഉക്രെയ്നില് നിന്നും പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിയമത്തിൽ ബുധനാഴ്ച പുടിൻ ഒപ്പുവച്ചിരുന്നു. എന്നാല്‍ ബലപ്രയോഗത്തിലൂടെ തങ്ങളുടെ പ്രദേശം അനധികൃതമായി പിടിച്ചെടുക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉക്രെയ്ൻ പ്രതികരിച്ചു. തോക്കിന് മുനയിൽ നടന്ന ഹിതപരിശോധന കള്ളവോട്ടുകളാണെന്നായിരുന്നു റഷ്യന്‍ നടപടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം.
English summary; Ukraine has regained the territories of the Kherson region captured by Russia
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.