23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ജയ് ശ്രീറാം വിളിച്ച് മദ്രസയിലേക്ക് അതിക്രമിച്ച് കയറി പൂജ നടത്തി; കർണാടകയിൽ 9 പേർക്കെതിരെ കേസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2022 10:55 am

ചരിത്ര പ്രസിദ്ധമായ മദ്രസയിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ 9 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കർണാടകയിലെ ബിദാർ ജില്ലയിലുള്ള മഹ്മൂദ് ഗവാൻ മദ്രസിയിലാണ് സംഭവം.ദസറ ഘോഷയാത്രയിൽ പങ്കെടുത്ത ആൾക്കൂട്ടമാണ് മദ്രസിയിലേക്ക് അതിക്രമിച്ച് കയറിയത്. അതിക്രമിച്ച് കയറിയ ആൾക്കൂട്ടം മദ്രസയുടെ പൂട്ട് പൊളിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മദ്രസയുടെ കോണിപ്പടിയിൽ നിന്ന് കൊണ്ട് ‘ജയ് ശ്രീറാം, ഹിന്ദു ധർമ്മം വിജയിക്കട്ടെഎന്നും ആൾക്കൂട്ടം ഉച്ചത്തിൽ വിളിക്കുന്നുണ്ട്. തുടർന്ന് ഇവർ പൂജ നടത്താൻ പള്ളിയുടെ ഒരു ഭാഗത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. 9 പേരാണ് പൂജ നടത്തിയതെന്നാണ് സാക്ഷികൾ പറയുന്നത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമമെന്നും ഇവർ ആരോപിച്ചു.

അതേസമയം സംഭവത്തിൽ കുറ്റക്കാർക്കെതിരെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ മുസ്ലീം സമുദായാംഗങ്ങൾ ടൗൺ പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം നടത്തി. അഡീഷണൽ പോലീസ് സൂപ്രണ്ട് മഹേഷ് മേഘന്നനവറും, സിഐ സതീഷും സ്ഥലത്തെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്. തുടർന്ന് 9 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.നരേഷ് ഗൗളി, പ്രകാശ്, വിനു, മന്ന, സാഗർ ബന്തി, ജഗദീഷ് ഗൗളി, അരുൺ ഗൗളി, ഗോരഖ് ഗൗളി കൂടാതെ മറ്റൊരാൾക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാർത്ഥന കഴിയും മുൻപ് അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഇവർ പോലീസിന് മുന്നറിയിപ്പ് നൽകി.അതിനിടെ സംഭവത്തിൽ എഐഎംഐഎം തലവൻ അസസുദ്ദീൻ ഒവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുസ്ലീങ്ങളെ അപമാനിക്കാനാണ് ഇത്തരം സംഭവങ്ങൾ സംസ്ഥാന സർക്കാർ ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകയിലെ ബിഡാറിലെ ചരിത്ര പ്രസിദ്ധമാ മഹ്മൂദ് ഗവാൻ മസ്ജിദിൽ നിന്നും മദ്രസയിലെ ബിദറിൽ നിന്നുമുള്ള ദൃശ്യങ്ങളാണിത്. തീവ്രവാദികൾ മദ്രസയുടെ ഗേറ്റ് തകർത്ത് മദ്രസയിലേക്ക് അതിക്രമിച്ച് കയറി. ഇതൊക്കെ നടക്കാൻ എങ്ങനെയാണ് അനുവദിക്കുക’,ബിദാർ പൊലീസിനേയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയേയും ടാഗ് ചെയ്ത് കൊണ്ട് ഒവൈസി ചോദിച്ചു. മുസ്ലീങ്ങളെ ഇകഴ്ത്താൻ മാത്രമാണ് ബി ജെ പി ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

Eng­lish Summary:Jai Shri Ram stormed into the madrasa and per­formed poo­ja; Case against 9 peo­ple in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.