5 November 2024, Tuesday
KSFE Galaxy Chits Banner 2

കുട്ടികളുള്ള സ്ത്രീകളെയും ഇന്ത്യന്‍ വംശജരെയും വേണ്ട; നിയമനത്തില്‍ വിവേചനം കാട്ടുന്നു: ഇന്‍ഫോസിസിനെതിരെ പരാതിയുമായി മുന്‍ മേധാവി

Janayugom Webdesk
ബെംഗളൂരു
October 9, 2022 6:23 pm

ബെംഗളൂരു ആസ്ഥാനമായുള്ള ഐടി രംഗത്തെ പ്രമുഖരായ ഇൻഫോസിസ്, പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ നിയമനത്തില്‍ വിവേചനം കാട്ടുന്നുവെന്ന് മുന്‍ മേധാവി. ഇന്ത്യൻ വംശജരായ ഉദ്യോഗാർത്ഥികൾ, കുട്ടികളുള്ള സ്ത്രീകൾ, 50 വയസ്സിന് മുകളിലുള്ള ഉദ്യോഗാർത്ഥികൾ എന്നിവരെ നിയമിക്കുന്നത് ഒഴിവാക്കാൻ തന്നോട് കമ്പനി ആവശ്യപ്പെട്ടിരുന്നതായി ഇൻഫോസിസിന്റെ ടാലന്റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡന്റ് ജിൽ പ്രിജീൻ അവകാശപ്പെട്ടു.

നിയമനപ്രക്രിയയില്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ജില്‍ കഴിഞ്ഞ വർഷം നൽകിയ പരാതിയിൽ യുഎസ് കോടതിയിൽ കേസ് പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കമ്പനിക്കും കമ്പനിയുടെ മുൻ എക്സിക്യൂട്ടീവുകൾക്കും പങ്കാളികൾക്കുമെതിരെ ജില്‍ കേസ് ഫയൽ ചെയ്തിരുന്നു. പ്രായം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി വിവേചനം നടന്നായും ജില്‍ പരാതിയില്‍ പറയുന്നു. വിവേചനത്തെ എതിര്‍ത്തതിന് ഇൻഫോസിസിലെ സഹപ്രവര്‍ത്തകരായ ജെറി കുർട്സ്, ഡാൻ ആൽബ്രൈറ്റ് എന്നിവരിൽ നിന്ന് ദുരനുഭവം നേരിട്ടതായും പരാതിയില്‍ പറയുന്നു. സീനിയർ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നതിൽ കമ്പനിയുടെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുസരിക്കാത്തതിനാൽ തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു. ഹർജി തള്ളിയ കോടതി ഉത്തരവിന്റെ തീയതി മുതൽ 21 ദിവസത്തിനകം പ്രതികരണം സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു. മുൻ സീനിയർ വിപിയും കൺസൾട്ടിംഗ് മേധാവിയുമായ മാർക്ക് ലിവിംഗ്സ്റ്റൺ, മുൻ പങ്കാളികളായ ഡാൻ ആൽബ്രൈറ്റ്, ജെറി കുർട്ട്സ് എന്നിവർക്കെതിരെയാണ് കേസ്.

Eng­lish Sum­ma­ry: Dis­crim­i­na­tion in hir­ing: For­mer head files com­plaint against Infosys

You may like this video also

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.