23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

ഇറാന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2022 5:51 pm

ഇറാന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. ഇറാന്‍ മതാചാര പൊലീസ് 22കാരിയായ മഹ്സ ആമിനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ പിന്തുണ പ്രഖ്യാപിച്ചു.
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിനെതിരെ സ്ത്രീകളും യുവജനങ്ങളും സര്‍വകലാശാല വിദ്യാര്‍ത്ഥികളും അഭൂതപൂര്‍വമായ ധെെര്യത്തോടെയും ആത്മാര്‍ത്ഥയോടെയുമാണ് പ്രതിഷേധിക്കുന്നത്. മതാധിഷ്ഠിത ഭരണകൂടത്തിനെതിരെയുള്ള ഇറാന്‍ ജനതയുടെ പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പോരാടുന്ന ഇറാന്‍ വനിതകള്‍ക്ക് നിരവധി മേഖലകളില്‍ നിന്ന് എ‌െക്യദാര്‍ഢ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ 30 പ്രതിഷേധക്കാരെയാണ് ഭരണകൂടം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും യുവതികളാണ്. എന്നാല്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് ജനകീയ പ്രതിഷേധത്തെ തകര്‍ക്കാനായിട്ടില്ല.
ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂടം പ്രകടിപ്പിക്കുന്ന എല്ലാവിധ അടിച്ചമര്‍ത്തല്‍ നടപടികളും അവസാനിപ്പിക്കാനും അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ മോചിപ്പിക്കാനും മഹ്സ ആമിനിയെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും സിപിഐ ആവശ്യപ്പെട്ടു. അതേസമയം ഇറാനിലെ പ്രതിഷേധങ്ങളില്‍ രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കും വിധമുള്ള ബാഹ്യ ഇടപെടലുകളെ സെക്രട്ടറിയേറ്റ് ശക്തമായി എതിര്‍ത്തു.
ഇറാനില്‍ സമാധാനവും നീതിയും പ്രധാനം ചെയ്യാനാവുന്ന ജനാധിപത്യ ഭരണകൂടത്തിനായി 80 വര്‍ഷമായി പോരാടുന്ന ടുദേ പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ക്കും സിപിഐ പിന്തുണ പ്രഖ്യാപിക്കുന്നതായി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Sol­i­dar­i­ty with the peo­ple of Iran: CPI

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.