പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം ബ്രൗൺ ഷുഗറുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍. ബ്രൗൺ ഷുഗർ എന്നറിയപ്പെടുന്ന ഹെറോയിനുമായി വിതരണത്തിന് വന്ന മൈനുൾ ഹക്ക് എന്ന യുവാവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജീവിന്റെ നേതൃത്വത്തിൽ സന്ധ്യയോടെയായിരുന്നു ഹെറോയിൻ വേട്ടനടന്നത്. അസം സ്വദേശിയായ ചെറുപ്പക്കാരൻ പെരുമ്പാവൂരിലെ അല്ലപ്രയിൽ 15 വർഷമായി താമസിച്ചു വരികയായിരുന്നു. ആലുവയിലുള്ള അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഹെറോയിൻ വിൽപ്പനക്ക് വന്നപ്പോഴാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത് . 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇയാൾക്ക് ആലുവയിൽ സ്ഥിരം ഉപഭോക്താക്കളായി ലോക്കൽ കണ്ണികളുണ്ടെന്നും, ഹെറോയിൻ ആസാമിൽ നിന്ന് കൊണ്ടു വന്നതാണെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജീവ് പറഞ്ഞു. എക്സൈസ് റെയ്ഡ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ എ പോൾ ‚എ ബി സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത്. കെ എസ് ശ്രീ ജിത്ത് എം ടി, പി സുരേഷ് ബാബു പി എൻ, വിഷ്ണു സി എസ് നായർ , വനിത സിവിൽ എക്സൈസ് ഓഫീസർ അഥീന മുരളി|, ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
English Summary: Excise’s heroin hunt in Aluva; Assam native arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.