21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 19, 2022
October 19, 2022
October 19, 2022
October 19, 2022
October 18, 2022
October 18, 2022
October 18, 2022
October 17, 2022
October 17, 2022
October 17, 2022

ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സിപിഐ എന്നും പ്രചോദനം: ഡിഎംപി ദിസനായകെ

ജയ്സണ്‍ ജോസഫ്
October 16, 2022 10:41 pm

ശ്രീലങ്കൻ കമ്മ്യൂണിസ്റ്റുകള്‍ക്ക്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസുകൾ എല്ലായ്പ്പോഴും അറിവിന്റെയും പ്രചോദനത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്നുവെന്ന് ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഡിഎംപി ദിസനായകെ അഭിപ്രായപ്പെട്ടു. ആഗോള പ്രതിസന്ധികളും വെല്ലുവിളികളും സൃഷ്ടിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയത്താണ് പാര്‍ട്ടി കോൺഗ്രസ് നടക്കുന്നത്. നീണ്ട കോളനിവാഴ്ചയ്ക്കുശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയുടെ മുൻനിരയായി മാറിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനം. ചൈനീസ് സമ്പദ്‌വ്യവസ്ഥ ഏഷ്യയിലെ വളർച്ചയുടെ കാരണമായി. എന്നാല്‍ സാമ്പത്തിക ശക്തികളുടെ ലോക സന്തുലിതാവസ്ഥയിലും അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തിലും വന്ന മാറ്റത്തില്‍ നിരാശരായ സാമ്രാജ്യത്വം വികസ്വരവും വളർന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥയ്ക്കെതിരെ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ക്വാഡ് തുടങ്ങിയ രാഷ്ട്രീയ‑സൈനിക സഖ്യങ്ങളിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് യുഎസ് സാമ്രാജ്യത്വം.

ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തെ സമാധാനത്തിന്റെ മേഖലയായി മാറ്റാൻ എക്കാലവും പരിശ്രമിച്ചിരുന്നു. ഇന്ത്യൻ സർക്കാരുകളുടെ സജീവ പിന്തുണയും തേടിയിരുന്നു. ഇത് സംബന്ധിച്ച പ്രമേയം ശ്രീലങ്ക അവതരിപ്പിക്കുകയും ഐക്യരാഷ്ട്രസഭ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. 1971 മുതൽ ആ പ്രമേയം നിലനിന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ അമേരിക്ക അനുവദിച്ചില്ല. ഇന്തോ-പസഫിക് ജിയോപൊളിറ്റിക്കൽ സ്ട്രാറ്റജിയുമായി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന അമേരിക്ക ആ പ്രമേയം അട്ടിമറിച്ചതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരവും അചഞ്ചലവുമായ തത്വാധിഷ്ഠിത നിലപാടിന് ശ്രീലങ്കയിലെ ജനങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് എന്നും നന്ദിയുള്ളവരാണ്, ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി വിശദീകരിച്ചു. ശ്രീലങ്കയിലെ പാർട്ടി ദക്ഷിണേഷ്യയിലെ ജനങ്ങൾക്കിടയിൽ വര്‍ധിച്ച ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണേഷ്യൻ പ്രദേശം ഒഴികെയുള്ള ഏഷ്യാ ഭൂഖണ്ഡത്തിലെ എല്ലാ പ്രദേശങ്ങളും എന്നത്തേക്കാളും കൂടുതൽ അടുക്കേണ്ടതുണ്ട്. ഇന്തോ-പസഫിക്കിൽ തങ്ങളുടെ രാഷ്ട്രീയ‑സാമ്പത്തിക‑സൈനിക തന്ത്രം വര്‍ധിപ്പിക്കുന്നതിന് ദക്ഷിണേഷ്യൻ മേഖലയിലെ ഈ ശൂന്യത യുഎസ് സാമ്രാജ്യത്വം മുതലെടുക്കുന്നു. സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളെ പ്രതിരോധിക്കാൻ മേഖലയിലെ കമ്മ്യൂണിസ്റ്റുകൾ കൂടുതൽ ഫലപ്രദമായ പങ്കുവഹിക്കണമെന്നും ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ് പ്രതിനിധി അഭ്യര്‍ത്ഥിച്ചു.

Eng­lish Summary:Sri Lankan Com­mu­nists still inspired by CPI: DMP Dissanayake
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.