17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 25, 2024
October 18, 2024
October 2, 2024
September 19, 2024
September 19, 2024
September 18, 2024
September 11, 2024
August 28, 2024
August 23, 2024

ആശുപത്രിയില്‍ മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും സന്ദര്‍ശിച്ചു ; സമരം അവസാനിപ്പിച്ച് ദയാബായി

Janayugom Webdesk
തിരുവനന്തപുരം
October 19, 2022 3:51 pm

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി രണ്ടാഴ്‌ചയായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും നിലവില്‍, സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വാസമുണ്ടെന്നും ദയാബായി പറഞ്ഞു. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും കുടിക്കാന്‍ വെള്ളം കൊടുത്ത് ദയാബായിയുടെ സമരം അവസാനിപ്പിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും ആരോഗ്യമന്ത്രി വീണാ ജോർജും ചര്‍ച്ചക്ക് എത്തിയത്.

എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സാ സഹായം സർക്കാർ ഉറപ്പാക്കുമെന്നും സർക്കാരിന് എൻഡോസൾഫാൻ ദുരിത ബാധിതരുടെ കാര്യത്തിൽ ഒരു അവ്യക്തതയും ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

കാസർകോട് മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻഗണന നൽകി വരുന്നുണ്ട്. അത് ഇനിയും തുടരും. കാസർകോട് മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ തീർച്ചയായും നടപ്പിലാക്കുമെന്നും അതിനാൽ സമരത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി ദയാബായിയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച്ചയിൽ കൂടുതലായി സെക്രട്ടറിയേറ്റിൽ നടത്തി വരുന്ന നിരാഹര സമരവേദിയിൽ നിന്നും കഴിഞ്ഞ ദിവസം ദയാബായിയെ പൊലീസ് ഇടപ്പെട്ട് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

Eng­lish Summary:Ministers Veena George and R. Bindu vis­it­ed the hos­pi­tal and offered to end the strike dayabahi

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.