23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 20, 2024
September 14, 2024
August 19, 2024
August 16, 2024
July 25, 2024
July 22, 2024
July 15, 2024
July 9, 2024
June 22, 2024

ചോദ്യപ്പേപ്പറില്‍ കശ്മീരിനെ രാജ്യമാക്കി: വിവാദത്തിലായി വിദ്യാഭ്യാസ വകുപ്പ്

Janayugom Webdesk
കിഷൻഗഞ്ച്
October 19, 2022 11:06 pm

ബിഹാറിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ് ചോദ്യപേപ്പറിൽ കാശ്മീരിനെ രാജ്യമായി പ്രഖ്യാപിച്ച് അധികൃതര്‍. ബിഹാർ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് 1–8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 12 മുതൽ 18 വരെ മിഡ്‌ടേം പരീക്ഷ നടത്തിയിരുന്നു. ഇംഗ്ലീഷ് പരീക്ഷയിലാണ്, 7-ാം ക്ലാസ്സിലെ വിദ്യാർത്ഥികളോട് കശ്മീര്‍ രാജ്യത്തെ ജനങ്ങളെ എങ്ങനെയാണ് അഭിസംബോധന ചെയ്യുകയെന്നായിരുന്ന് ചോദിച്ചത്.
ചൈനയിലെ ജനങ്ങളെ ചൈനീസ് എന്ന് വിളിക്കുന്നതുപോലെ, നേപ്പാൾ, ഇംഗ്ലണ്ട്, കാശ്മീർ, ഇന്ത്യ എന്നിവിടങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നത്? എന്നായിരുന്നു ചോദ്യം.
അരാരിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകളിലെ വിദ്യാർത്ഥികളോടാണ് ഈ ചോദ്യം ചോദിച്ചത്. ബീഹാർ വിദ്യാഭ്യാസ ബോർഡിൽ നിന്ന് ലഭിച്ചതാണെന്നാണ് അധികൃതരുടെ വാദം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുഭാഷ് കുമാർ ഗുപ്ത വിഷയത്തില്‍ പ്രതികരിച്ചില്ല.
അതേസമയം, സംഭവം ഗൂഢാലോചനയാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ പ്രവർത്തകരും ബിജെപി നേതാക്കളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് അവർ കരുതുന്നു എന്ന എന്റെ ആശങ്കയെക്കുറിച്ച് ബീഹാർ സർക്കാർ ഇപ്പോഴും നിശബ്ദത പാലിക്കുന്നു. ഈ ചോദ്യം തന്നെ കശ്മീരിനെ നേപ്പാൾ, ഇംഗ്ലണ്ട്, ചൈന, ഇന്ത്യ എന്നിങ്ങനെ വ്യത്യസ്ത രാജ്യമായി കണക്കാക്കുന്നു, ബിഹാർ ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ ഫേസ്ബുക്കിൽ കുറിച്ചു.
2017ൽ ബിഹാറിൽ സമാനമായ ചോദ്യം ചോദിക്കുകയും വൈശാലി ജില്ലയിലെ ഒരു വിദ്യാർഥി തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Kash­mir made a coun­try in the ques­tion paper: Edu­ca­tion depart­ment in controversy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.