15 November 2024, Friday
KSFE Galaxy Chits Banner 2

ജീവനക്കാരുടെ എണ്ണത്തില്‍ മുന്നില്‍ ടെക് കമ്പനികള്‍

Janayugom Webdesk
വാഷിങ്ടണ്‍
October 23, 2022 10:30 pm

ലോകത്ത് തൊഴിലാളികളുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പില്‍ ആഗോള ടെക് കമ്പനികളാണെന്ന് പഠനം. ഇ‑കൊമേഴ്‌സ്, സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ, ഇലക്ട്രോണിക്‌സ് കമ്പനികളാണ് ജീവനക്കാരുടെ എണ്ണത്തിൽ ആധിപത്യം പുലർത്തുന്നത്.
ലക്ഷക്കണക്കിന് ജീവനക്കാരെയാണ് ലോകത്തെ മുന്‍നിര ടെക് കമ്പനികള്‍ ഉള്‍ക്കൊള്ളുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിശാലമായ ആഗോള ലോജിസ്റ്റിക് ശൃംഖലയുള്ള ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ , തായ്‍വാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഫോക്സ്‍കോണ്‍ എന്നിവരാണ് തൊഴിലാളി സമ്പത്തിലെ ശക്തര്‍. 15,23,000 ജോലിക്കാരാണ് ആമസോണില്‍ മാത്രമുള്ളത്. ഫോക്സ്‍കോണില്‍ 8,26,608 ജീവനക്കാരാണ് ശമ്പളപ്പട്ടികയിലുള്ളത്.
മൊബെെല്‍ നിര്‍മ്മാതാക്കളായ ആപ്പിളിന് 1,54,000, സോഫ്റ്റ്‍വേര്‍ ഭീമനായ മെെക്രോസോഫ്റ്റിന് 1,84,034, ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് 1,74,014 എന്നിങ്ങനെ ജീവനക്കാരുണ്ട്. സമൂഹമാധ്യമ കമ്പനികളായ മെറ്റയ്ക്കും ട്വിറ്ററിനും യഥാക്രമം 83,553, 7500 എന്നിങ്ങനെയാണ് തൊഴില്‍ ശക്തി.
സമൂഹമാധ്യമ ടെക് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് ടെന്‍സെന്റിനാണ്, 1,10,715 പേര്‍. ഇലോണ്‍ മസ്ക് ഏറ്റെടുക്കുന്നതിനു പിന്നാലെ ട്വിറ്ററിലെ 75 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത തൊഴില്‍ ശക്തി അനാവശ്യമാണെന്നാണ് മസ്കിന്റെ നിലപാട്. എന്നാല്‍ മറ്റ് സമൂഹമാധ്യമ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവ് തൊഴിലാളികളാണ് ട്വിറ്ററിനുള്ളത്. 

Eng­lish Sum­ma­ry: Tech com­pa­nies lead in num­ber of employees

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.