വിൻചെസ്റ്റർ കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ്, ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ വ്യക്തി എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് അടുത്ത, ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന റിഷി സുനകിനുള്ളത്.
ലോകപ്രശസ്തമായ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ്, ലിങ്കൻ കോളേജ്, ഓക്‌സ്‌ഫോർഡിൽ നിന്നും പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് ബിരുദങ്ങൾ, അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതകളാണ് റിഷി സുനകിനുള്ളത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്സിനും ഒരു ഹെഡ്ജ് ഫണ്ടിനും വേണ്ടി പ്രവർത്തിച്ചു. തുടർന്ന് ഒരു നിക്ഷേപ സ്ഥാപനം സ്ഥാപിച്ചു.
ജോലിയെടുക്കാൻ പോയ ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിൽ പങ്കാളിയായി മാറിയ ചരിത്രവും റിഷിക്കുണ്ട്.
കൊറോണയിൽ ലോകമാകെയുള്ള ബിസിനസുകൾ ആടിയുലഞ്ഞപ്പോൾ, ഗംഭീരമായ തീരുമാനങ്ങളിലൂടെ ബ്രിട്ടീഷ് ബിസിനസുകൾക്ക് പോറൽപോലുമേൽക്കാതെ കാത്തുസൂക്ഷിച്ചു. റിച്ച്‌മണ്ട്ൽ നിന്നുള്ള കൺസർവേറ്റീവ് നേതാവ് അദ്ദേഹത്തെ “അസാധാരണ വ്യക്തി” എന്നാണ് വിശേഷിപ്പിച്ചത്. സുനകിന്റെ അച്ഛൻ യശ് വീർ ഡോക്ടറായിരുന്നു, അമ്മ ഉഷ ഒരു കെമിസ്റ്റ് ഷോപ്പ് നടത്തിയിരുന്നു. പഞ്ചാബിലാണ് റിഷിയ്ക്ക് ഇന്ത്യന്‍ വേരുകളുള്ളത്. 730 മില്യൺ പൗണ്ടിന്റെ സമ്പാദ്യത്തിനു ഉടമ, എലിസബത്ത് രാജ്ഞിയെക്കാൾ ധനികൻ ആണ് ഒരിക്കൽ സെക്കൻഡ് ഹാൻഡ് യൂണിഫോം ധരിച്ച് സ്കൂളിൽ പോയിരുന്ന, ഹോട്ടലിൽ വെയിറ്റർ ആയി ജോലിയെടുത്തിട്ടുള്ള റിഷി. മറ്റൊരു ഇന്ത്യൻ അഭിമാനമായ ഇൻഫോസിസ് സ്ഥാപകൻ, കോടീശ്വരൻ നാരായണമൂർത്തിയുടെ മകളായ, സഹപാഠിയായിരുന്ന അക്ഷതാ മൂർത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. കൃഷ്ണയും അനുഷ്കയുമാണ് മക്കള്‍.
English Summary: Rishi Sunak: First Indian to become British Prime Minister..
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.