8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 27, 2024
August 25, 2024
July 16, 2024
July 3, 2024
June 19, 2024
May 26, 2024
May 21, 2024
May 21, 2024
May 1, 2024
April 9, 2024

സാമൂഹിക മാധ്യമങ്ങളിലെ നടപടികള്‍; പരാതികള്‍ക്കായി പ്രത്യേക സമിതിയുണ്ടാക്കാനൊരുങ്ങി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2022 9:32 am

സാമൂഹിക മാധ്യമങ്ങളിലെ നടപടികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതിയുണ്ടാക്കാനൊരുങ്ങി കേന്ദ്രം. പ്രത്യേക സമിതി മൂന്ന് മാസത്തിനകം നിലവില്‍ വരും. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്പനികളടക്കം സമിതിയുടെ നിയമങ്ങള്‍ക്ക് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. കമ്പനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സമിതിയെ സമീപിക്കാം. രണ്ട് സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചെയര്‍പേഴ്‌സണ്‍ അടക്കം മൂന്ന് സ്ഥിരാംഗങ്ങള്‍ സമിതിയിലുണ്ടായിരിക്കുക.

ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത ഐടി ചട്ടങ്ങള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറത്തുവിട്ടു. സര്‍ക്കാര്‍ സമിതിക്ക് പുറമെ കമ്പനികളും ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി സ്വന്തം നിലയില്‍ സംവിധാനം രൂപീകരിക്കണം. കമ്പനി നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതിക്കാരന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയില്‍ അപ്പീല്‍ നല്‍കാം. പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish sum­ma­ry; actions on social media; The Cen­ter is about to form a spe­cial com­mit­tee for complaints

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.