കർണാടകയിൽ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിദ്യാർത്ഥിനിയടക്കം രണ്ടു പേർ അറസ്റ്റിൽ. ബസവലിംഗ സ്വാമിയുടെ മഠത്തിലെ പുരോഹിതനായ മൃത്യുഞ്ജയ സ്വാമിയും 21കാരിയായ എൻജിനീയറിങ് വിദ്യാർത്ഥിനിയുമാണ് പിടിയിലായത്.
യുവതി ബസവലിംഗ സ്വാമിയുമായി സൗഹൃദം സ്ഥാപിക്കുകയും ഏപ്രിലിൽ വീഡിയോ കോളുകൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒക്ടോബർ 24നാണ് ബസവലിംഗ സ്വാമിയെ (45) കഞ്ചുഗൽ ബന്ദേ മഠത്തിലെ തന്റെ പൂജാമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാരോപിച്ച് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് അദ്ദേഹം എഴുതിവച്ചിരുന്നു. 1997 മുതൽ ബസവലിംഗ സ്വാമി തലവനായ കഞ്ചുഗൽ ബന്ദേ മഠം ഏറ്റെടുക്കാൻ മൃത്യുഞ്ജയ സ്വാമി ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
English Summary:two people including an engineering student have been arrested in honey trap
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.