സംസ്ഥാനത്തെ എട്ട് വിസിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. എട്ട് വിസിമാരുടെയും നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് രാജ്ഭവന്‍ നിലപാട്. ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നല്‍കിയ മുഴുവന്‍ ശമ്പളവും അനര്‍ഹമാണെന്ന വിലയിരുത്തലിലാണ് നടപടി. ഗവര്‍ണര്‍ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഉത്തരവിറക്കും.
പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിസിമാര്‍ ഗവര്‍ണ്ണര്‍ക്ക് രേഖാ മൂലം മറുപടി നല്‍കേണ്ട സമയ പരിധി നാളെ അവസാനിക്കുകയാണ്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഇതില്‍ ഏഴ് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
English Summary: Kerala Governor to taken back the salaries of vcs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.