രാജ്യത്ത് സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സേനയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫഓഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ്.
ഇരുവരും 1986ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്ടി സേവ പദക്കം തുടങ്ങിയ ബഹുമതികൾ ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. വനിതകളെ ഉൾപ്പെടുത്തിയ ആദ്യ സെൻട്രൽ ആംഡ് പൊലീസ് സേന സിആർപിഎഫ് ആണ്. നിലവിൽ ആറ് ബറ്റാലിയനുകളിലായി 6,000 ൽ അധികം വനിതാ ഉദ്യോഗസ്ഥരാണ് സിആർപിഎഫിൽ പ്രവര്‍ത്തിക്കുന്നത്.
15 ബറ്റാലിയൺ ഉൾപ്പെടുന്ന റാപ്പിഡ് ആക്ഷൻ സേനയെയാണ് ക്രമസമാധാന പാലനത്തിനായി വിന്യസിക്കുന്നത്. ഒപ്പം വിഐപി സന്ദർശനങ്ങളിലും ആർഎഫ് സേനയെ സുരക്ഷയൊരുക്കാറുണ്ട്. അതേസമയം നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റ് ക്രമസമാധാന പരിപാലനവുമാണ് സിആർപിഎഫിന്റെ ബിഹാർ സെക്ടറിന്റെ ചുമതല.
English Summary:First two women to CRPF IG rank
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.