9 May 2024, Thursday

ഗവര്‍ണറുടെ മാധ്യമവിലക്ക്; കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി

Janayugom Webdesk
തിരുവനന്തപുരം
November 8, 2022 1:02 pm

വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ചുവരുത്തിയ മാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. ഭരണഘടനാ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം സിപിഐ ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണന്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Gov­er­nor’s media ban; Ker­ala Jour­nal­ists’ Union held a march at Raj Bhavan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.