17 April 2024, Wednesday

Related news

January 27, 2024
November 21, 2023
November 15, 2023
November 6, 2023
April 19, 2023
March 22, 2023
March 17, 2023
January 6, 2023
January 5, 2023
January 1, 2023

നയപ്രഖ്യാപനം; സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
February 18, 2022 9:13 am

പ്രതിപക്ഷത്തെയും കേന്ദ്രത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചത്. എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാകാമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയ സമയത്ത് പ്രതിഷേധിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ വിമര്‍ശിച്ചു.  പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പ്രതികരിച്ചു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നീതി ആയോഗ് കണക്കുകളില്‍ മാതൃകാപരമായ പ്രകടനമാണ് കേരളം കാഴ്ചവച്ചതെന്ന് ഗവര്‍ണര്‍. ജിഎസ്ടിയില്‍ സംസ്ഥാന വിഹിതം കുറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാനായത് ആശ്വാസമായി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാക്കേജ് നല്‍കി.

കേന്ദ്രത്തിന് എതിരായ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. കേന്ദ്രം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായും നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ചു. വ്യവസായ നിക്ഷേപത്തില്‍ കേരളം മുന്നോട്ട്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടി മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 6500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിക്കാത്തത് കേരളത്തെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധിയും കുറച്ചു. സാമ്പത്തിക ബാധ്യതയുടെ കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയെ ഗവര്‍ണര്‍ അനുകൂലിച്ചു. സൗകര്യപ്രദമായ യാത്രയ്ക്കാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും കേന്ദ്രം ഇതിന് അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറ‍ഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനവുമായി കൂടിയാലോചിക്കാതെ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തുന്നതായി ഗവര്‍ണര്‍ അറിയിച്ചു. കണ്‍കറന്റ് ലിസ്റ്റില്‍ കൂടിയാലോചന നടത്തുന്നില്ലെന്നും ഫെഡറലിസത്തെ പ്രതികൂലമായി ഇത് ബാധിക്കുമെന്നും കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു.

രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം ബി രാജേഷും പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനും ചീഫ് സെക്രട്ടി, നിയമസഭാ സെക്രട്ടറി തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്. സഭയിലേക്ക് കടന്ന ഗവർണർക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികൾ പ്രതിപക്ഷ നിരയിൽ നിന്ന് മുഴങ്ങി. ഇതിൽ ക്ഷുഭിതനായ ഗവർണർ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറഞ്ഞ് പ്രസംഗം തുടരുകയായിരുന്നു.

ഒരു മണിക്കൂർ ആറ് മിനിറ്റ് നീണ്ട നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങി. സ്പീക്കറുടെ അനുമതിയോടെ പ്രസക്തഭാഗങ്ങളാണ് വായിച്ചത്.  സഭയില്‍ ഗോബാക്ക് വിളിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമര്‍ശിച്ചായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ നേട്ടങ്ങളെ എടുത്തുപറഞ്ഞ പ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനം അടങ്ങിയ ഭാഗവും ഗവര്‍ണര്‍ വായിച്ചു.

 

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

 

 • കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം.
 • കേരളത്തിന്റെ വാക്സിനേഷന്‍ ഡ്രൈവ് വിജയകരം.
 • എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
 • രോഗവ്യാപനകാലത്ത് സർക്കാർ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു.
 • രോഗവ്യാപന കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി.
 • സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പാക്കി.
 • ജന സുരക്ഷയ്ക്കാണ്‌ പ്രധാനം മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടി ആക്കി നിലനിർത്തണം. പുതിയ ഡാം വേണം.
 • കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാണ് സർക്കാർ നടപടിയെടുത്തു.
 • കേരളം സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിൽ. കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
 • നീതീ ആയോഗിന്റെ വികസന സൂചികകളിൽ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിർദേശങ്ങൾ നടപ്പിലാക്കി.
 • എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കും.
 • നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം.
 • കേന്ദ്ര പൂളിൽ നിന്നും നികുതി കുറയുന്നതിൽ പരാമർശം. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി.
 • കേരളം നിരവധി പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടു.
 • നിയമ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കും.

Eng­lish Sum­ma­ry: Arif Moham­mad khan’d pol­i­cy dec­la­ra­tion speech begun

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.