25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

മതാതീത സംവരണം; മുസ്‍ലിം, ക്രിസ്ത്യന്‍ വെെദേശിക മതങ്ങളായതിനാല്‍ ദളിത് ആകില്ല: കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
November 9, 2022 11:01 pm

ദളിത് മുസ്‍ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പട്ടികജാതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അവ വെെദേശിക മതങ്ങളായതിനാലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവേചനം സൂചിപ്പിച്ചിട്ടുള്ളതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. സത്യവാങ്മൂലത്തില്‍ പലവാദങ്ങളും പരസ്പര വിരുദ്ധമാണെന്നും പട്ടികജാതി പട്ടിക നിർണയിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങളെ പ്രതിരോധിക്കുന്ന വാദങ്ങളിൽ അവ്യക്തതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ഒക്ടോബറിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഹിന്ദു, സിഖ്, ബുദ്ധ എന്നിവ ഒഴികെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങളിലെ അംഗങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവയുടെ ലംഘനമാണെന്നും കാണിച്ച് സെന്റർ ഫോർ പബ്ലിക് ലിറ്റിഗേഷന്‍ സമർപ്പിച്ച കേസിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്.

ഡോ. അംബേദ്കറുടെ ആഹ്വാനപ്രകാരമാണ് പട്ടികജാതി വിഭാഗങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത്. എന്നാല്‍ മറ്റു കാരണങ്ങളാല്‍ മതം മാറിയ ക്രിസ്ത്യാനികളെയും മുസ്‍ലിങ്ങളെയും സംബന്ധിച്ച് ഇത് ബാധകമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. നൂറ്റാണ്ടുകളായി മതപരിവർത്തന പ്രക്രിയ നടന്നിട്ടുണ്ട്. ഹിന്ദുവിഭാഗത്തിലെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയിലേക്ക് നയിക്കുന്ന തൊട്ടുകൂടായ്മയും അടിച്ചമർത്തലും ക്രിസ്ത്യൻ, ഇസ്‌ലാം സമൂഹത്തിൽ നിലവിലില്ലാത്തതും ഒഴിവാക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ക്രിസ്ത്യൻ, മുസ്‍ലിം ദളിതുകൾ അടിച്ചമർത്തൽ നേരിട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഗവേഷണമൊന്നും നടന്നിട്ടില്ലെന്നും അവരെ ഒഴിവാക്കുന്നത് ചില കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും പറയുന്ന സർക്കാർ തന്നെ ആ മതങ്ങളിൽപ്പെട്ട ദളിതർക്കെതിരെയും വിവേചനമുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ദളിത് ക്രിസ്ത്യന്‍, മുസ്‍ലിം വിഭാഗങ്ങളെ പട്ടികവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാൻ മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ കമ്മിഷനെ സർക്കാർ തന്നെ നിയമിച്ചിട്ടുണ്ട്. 

Eng­lish Summary:Secular reser­va­tion; Mus­lim, Chris­t­ian can­not be Dalit because they are for­eign reli­gions: Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.