വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ ഷഹാദത്ത് എന്നയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയെ ദിവസങ്ങളോളം പീഡനത്തിനിരയാക്കിയതായും വിദ്യാര്‍ത്ഥിനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്കൂള്‍ സമയത്തിനുശേഷമാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഭീഷണപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കിയതിനുപിന്നാലെ ഷഹാദത്ത് ഒളിവിലാണെന്നാണ് വിവരം. കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചായും പൊലീസ് പറഞ്ഞു.
English Summary: The student was rap ed and threatened; Case against school manager
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.