തെലങ്കാനയിലെ സൂര്യപേട്ടയിൽ വൻ വാഹനാപകടം. ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുനഗല ദേശീയ പാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം.
മുനഗലയുടെ പ്രാന്തപ്രദേശത്തുള്ള അയ്യപ്പക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 30 പേരുമായി സഞ്ചരിച്ചിരുന്ന ട്രാക്ടർ തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് ഹൈദരാബാദ്-വിജയവാഡ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ വിജയവാഡ ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ലോറി ട്രാക്ടറിൽ ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അർധരാത്രിയോടെയാണ് അപകടമുണ്ടായതെന്നും ട്രാക്ടറിൽ 30 പേർ സഞ്ചരിച്ചിരുന്നതായും മുനഗല സർക്കിൾ ഇൻസ്പെക്ടർ ആഞ്ജനേയുലു പറഞ്ഞു. തെന്നേരു പ്രമീള (35), ചിന്തകായല പ്രമീള (33), ഉദയ് ലോകേഷ് (8), നാരഗോണി കോട്ടയ്യ (55), ഗുണ്ടു ജ്യോതി (38) എന്നിവർക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്.
English Summary: Massive car accident in Suryapetta, Telangana. Five people, including a child, died and 20 others were injured when a lorry collided with a tractor
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.